കാലടി: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബില്ലിനെതിരെ കർഷക തൊഴിലാളി യൂണിയൻ കാലടി ഏരിയാ കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ജില്ലാ ജോ സെക്രട്ടറി ടി. ഐ. ശശി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം.പി. അബു, ഏരിയാ പ്രസിഡന്റ് എം.വി. പ്രദീപ്, വി.എം. സിദ്ദിഖ് എന്നിവർ സംസാരിച്ചു.