കൊച്ചി: റാക്കോയുടെ (റെസിഡൻസ് അസോസിയേഷൻ കോ ഓഡിനേഷൻ കൗൺസിൽ)ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷദിനത്തോട് അനുബന്ധിച്ച് എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്തു. രാജേന്ദ്ര മൈതാനത്തെ കെ.എസ്.ഇ.ബി.ഓഫീസിന് സമീപം നടന്ന ഉൗർജ സംരക്ഷണ ദിന ചടങ്ങ് സംസ്ഥാന സെക്രട്ടറി കുരുവിള മാത്യുസ് ഉദ്ഘാടനം ചെയ്തു. കുമ്പളം രവി ,ഏലൂർ ഗോപിനാഥ്, സുധ ദിലീപ് കുമാർ, കെ.എസ്.ദിലിപ് കുമാർ, കെ.എം.രാധാകൃഷ്ണൻ, വി.പി.സുബ്രമണ്യൻ ഏരൂർ, കെ.പി ബാബുരാജ് കുമ്പളങ്ങി, കെ.കെ.വാമലോചനൻ, പി.ഡി.രാജീവ്, സ്റ്റാൻലി പൗലോസ്, വേണു കറുകപ്പള്ളി എന്നിവർ പങ്കെടുത്തു.