തൃക്കാക്കര : തൃക്കാക്കര നഗരസഭയിലെ വീട് മെയ്ന്റനൻസ് ഫണ്ട് നൽകിയതിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം. മുൻ ലീഗ് കൗൺസിലറുടെ വാർഡായ കുടിലുമുക്ക് വാർഡിലാണ് വൻ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിരിക്കുന്നത്. ചട്ടങ്ങൾ മറികിടന്ന് സർക്കാർ ജീവനക്കാരനും,ഇരുനില വീട് വാടകക്ക് കൊടുത്ത് മാസം പതിനായിരങ്ങൾ സമ്പാദിക്കുന്ന വരും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഭാര്യയുടെയും ഭർത്താവിന്റെയും പേരിലും തുക അനുവദിച്ചിട്ടുണ്ട്.
വീട് മെയ്ന്റനൻസ് ഫണ്ട് ലഭിക്കാൻ
വാർഡ്സഭാ ലിസ്റ്റിൽ വരുന്നവരെയാണ് പ്രധാനമായും വീട് പുനരുദ്ധാരണ ലിസ്റ്റിൽ ഇടം പിടിക്കുന്നത്.
തുടർന്ന് ഗുണഭോക്താക്കളുടെ അപേക്ഷയോടൊപ്പം ആധാർ കാർഡ് ,റേഷൻ കാർഡ്,വരുമാന സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. കൂടാതെ വീടിന് കുറഞ്ഞത് എട്ടുവർഷം കാലപ്പഴപ്പം ഉണ്ടാവണം.സർക്കാർ ഉദ്യോഗസ്ഥ രുടെ അപേക്ഷ പരിഗണിക്കാൻ പാടില്ല.ഇത്തരത്തിൽ ലഭിക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട ഓവർസിയറുടെ റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആദ്യ ഗഡുവായ ഇരുപതിനായിരം രൂപ നൽകും ,തുടർന്ന് കംപ്ലീഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോഴാണ് ബാക്കി ഇരുപതിനായിരം രൂപ അനുവദിക്കുന്നത്.