കൊച്ചി: ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരള പ്രദേശ് കിസാൻ കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. കൊച്ചി മെയിൻ പോസ്റ്റോഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ് ഘാടനം ചെയ്തു . കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ.പി. ഏലിയാസ് , സംസ്ഥാന കമ്മിറ്റിയംഗം അബ്ദുൾ ഷുക്കുർ ഹാജി , പി.എ. മുജീബ് ഡേവിഡ് പനയ്ക്കൽ റോയി ജോൺ, എൽദോ കെ. ഏലിയാസ്, എ.സി ഉണ്ണി സെബാസ്റ്റ്യൻ മാടൻ, രാധാകൃഷ്ണൻ, പി.ആർ. രാജേഷ്, റോയി ഇലഞ്ഞി എന്നിവർ സംസാരിച്ചു.