അങ്കമാലി: കേരള കർഷകസംഘം അങ്കമാലി ഏരിയാകമ്മിറ്റിയുടെ ആഭിമുഖത്തിൽ ന്യൂഡെൽഹി മാർച്ചിന് പിന്തുണ പ്രഖാപിച്ച് ടൗണിൽ പ്രകടനം നടത്തി. സി. പി. എം ഏരിയ സെക്രട്ടറി കെ. കെ. ഷിബു, പി.വി. മോഹനൻ, കെ.വൈ. വർഗീസ്, കെ.ഐ. കുരിയാക്കോസ്, സച്ചിൻ കുരിയാക്കോസ് എന്നിവർ നേതൃത്വം നൽകി.