കോലഞ്ചേരി: കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കേരള കർഷകസംഘം കോലഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലാട് പ്രകടനവും ധർണയും നടത്തി. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി സി. ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എൻ.എം. അബ്ദുൾ കരീം അദ്ധ്യക്ഷനായി. എം. പി. വർഗീസ്, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.കെ. ഏലിയാസ്, കെ.എസ്.കെ.ടി.യു ഏരിയാ പ്രസിഡന്റ് ബി. ജയൻ,എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി എൽദോ വർഗീസ്, പി.പി. ബേബി, ടി.ടി. വിജയൻ, പി.എൻ. സുദർശനൻ തുടങ്ങിയവർ സംസാരിച്ചു.