water
ചൂണ്ടി കവലയിൽ പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകുന്നു

ആലുവ: ചൂണ്ടി കവലയിൽ പൈപ്പ് പൊട്ടി 20 ദിവസമായിട്ടും നന്നാക്കുന്നില്ലെന്ന് പരാതി. ഏറെ തിരക്കേറിയ ആലുവ മൂന്നാർ റോഡിൽ ചൂണ്ടി കവലയിലാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടുന്നത്. വെള്ളം കെട്ടിനിന്ന് ഇവിടെ കുഴി രൂപം കൊള്ളുന്നുണ്ട്. കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ റോഡും പൊളിഞ്ഞു പോകാൻ സാദ്ധ്യതയുണ്ട്. അതിന് മുമ്പ് അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വ്യാപാരികളും പ്രദേശവാസികളും പരാതി പറഞ്ഞിട്ടും വാട്ടർ അതോറിറ്റി ജീവനക്കാർ വന്നു നോക്കിയെന്നല്ലാതെ തുടർനടപടിയൊന്നും എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി ലഭിക്കണമെന്നും അതിനാൽ വൈകുമെന്നുമാണ് വാട്ടർ അതോറിറ്റി അധികൃതർ നാട്ടുകാരെ അറിയിച്ചത്.