കൊച്ചി: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കർഷകബില്ലിനെതിരെയുള്ള സമരത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കർഷക സമരം ന്യായമായി ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസുകൾ സംഘടിപ്പിക്കുമെന്ന് ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ എന്നിവർ അറിയിച്ചു. കളമശേരി എച്ച്.എം.ടി ജംഗ്ഷനിൽ ഇന്ന് രാവിലെ 11 ന് നടക്കുന്ന ഐക്യദാർഢ്യ സമ്മേളനം പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച വിവിധകേന്ദ്രങ്ങളിൽ പ്രതിഷേധജാഥകളും യോഗവും നടക്കും.