police-and-high-court

കൊച്ചി : ബാർ കോഴക്കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചാലക്കുടി സ്വദേശി പി.എൽ. ജേക്കബ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ, കെ. ബാബു എന്നിവർക്കും ജോസ്.കെ. മാണിക്കും കോഴ നൽകിയെന്ന ബിജു രമേശിന്റെ പുതിയെ വെളിപ്പെടുത്തലിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണം എന്നാണ് ഹർജിയിലെ ആവശ്യം.നേരത്തെ ഇൗ ആവശ്യമുന്നയിച്ച് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതു പിൻവലിച്ചാണ് പൊതുതാല്പര്യ ഹർജി നൽകിയത്.