കൊച്ചി: കേരള പ്രദേശ് എക്‌സർവീസ്‌മെൻ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ 1971 യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ ആദരിക്കുന്നു. നാളെ രാവിലെ 10 ന് എറണാകുളം ഡി.സി.സി ഓഫീസിൽ നടക്കുന്ന ചടങ്ങ് എ.ഐ.സി.സി വക്താവ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യും. കേരളപ്രദേശ് എക്‌സ്‌സർവീസ്‌മെൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സർജന്റ് എൻ.എ. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബേബി കിരീടത്തിൽ മുഖ്യപ്രഭാഷണം നടത്തും. എക്‌സ് സെർവീസ് മെൻ കോൺഗ്രസ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പർ മേജർ എം.ആർ. ഡേവിസ്, പ്രോഗ്രാം കോ ഓർഡിനേറ്റർ സർജന്റ് ഐ.ടി. ജിജി എന്നിവർ സംസാരിക്കും.