ramitha

കൊച്ചി: ഭാരത് ധർമ്മ മഹിള സേന (ബി.ഡി.എം.എസ്) എറണാകുളം ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റായി അഡ്വ.വി.ആർ. രമിതയെ തിരഞ്ഞെടുത്തു. നിർമ്മല ചന്ദ്രൻ (മൂവാറ്റുപുഴ), ഇന്ദിര ശശി (കാലടി - , അങ്കമാലി),ഷീജ ഷെമൂർ (വൈപ്പിൻ) എന്നിവരാണ് കേന്ദ്രസമിതി അംഗങ്ങൾ. മിനി ടീച്ചർ (കാക്കനാട് - തൃക്കാക്കര), സുനിത സിബി (ആവണം കോട് - ആലുവ), റജിത ഷിജി ( തൃപ്പൂണിത്തുറ), സുനിത രൂപേഷ് (കൊച്ചി), ബീന സജീവ് (ചേരാനെല്ലൂർ), അമ്പിളി രഞ്ജിത്ത്, (തൃപ്പൂണിത്തുറ) ഷീജ സജി (കോതമംഗലം) എന്നിവർ വൈസ് പ്രസിഡന്റുമാരും പ്രസി ബേബി രാജ് (തോട്ടക്കാട്ടുകര - ആലുവ), ഷിജി സുനിൽ (ഉദയംപേരൂർ - തൃപ്പൂണിത്തുറ), ശ്രീജ സമോദ് (പൊന്നുരുന്നി - തൃക്കാക്കര) രാജേശ്വരി ദിനേശ് (കളമശേരി), ദീപ്തി സാബു (പിറവം), സാനി രമേശ് കുമാർ , (ഏഴിക്കര - പറവൂർ), വിന്നി അനുപ് ദാസ് (ആലുവ) എന്നിവർ ജനറൽ സെക്രട്ടറിമാരും ഷിബി ജിജി (മുവാറ്റുപുഴ), സംഗീത സലി ( കൊച്ചി), പ്രീതി രഞ്ജിഷ് (കുമ്പളം - തൃപ്പൂണിത്തുറ), സന്ധ്യ വേലു (കളമശേരി), ലിസ ശ്രീജൻ (വൈപ്പിൻ), റിമാ സുധി (നീണ്ടൂർ പറവൂർ), ശാരിമ സനൽ (തൃക്കാക്കര), ടിന്റു ലെനീഷ് (ആലുവ) സെക്രട്ടറിമാരുമാണ്. ട്രഷറർ - ബിന്ദു ഷാജിയാണ് (തൃപ്പൂണിത്തുറ) ട്രഷറർ.