പെരുമ്പാവൂർ: കഴിഞ്ഞദിവസം മണ്ണൂർ പോഞ്ഞാശേരി റോഡിൽ മരണമടഞ്ഞ യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 50 ലക്ഷം രൂപ അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആവശ്യപ്പെട്ടു. യുവാവിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പൊതുമരാമത്ത് വകുപ്പിന് ഒഴിഞ്ഞുമാറുവാൻ സാധിക്കില്ല. 14 മാസംകൊണ്ട് തീർക്കേണ്ട റോഡ് പ്രവൃത്തി ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വം മൂലമാണ് വൈകുന്നതെന്നും എം.എൽ.എ പറഞ്ഞു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനോടും എം.എൽ.എ അഭ്യർത്ഥിച്ചിട്ടുണ്ട്.