കോലഞ്ചേരി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വോട്ടെണ്ണലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പൂതൃക്ക, ഐക്കരനാട്, തിരുവാണിയൂർ പഞ്ചായത്തുകൾക്കായി മൂന്നു ടേബിളുകളും കുന്നത്തുനാട്, മഴുവന്നൂർ, പുത്തൻകുരിശ് പഞ്ചായത്തുകൾക്കായി നാലു ടേബിളുകൾ വീതവുമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ന് 11 ന് വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നടക്കും. 62 ഉദ്യോഗസ്ഥർക്കാണ് വോട്ടെണ്ണലിന്റെ ചുമതല. കുന്നത്തുനാട് (13455), തിരുവാണിയൂർ (17560), പുത്തൻകുരിശ് (15614), മഴുവന്നൂർ (23927), ഐക്കരനാട് (13617), കുന്നത്തുനാട് (22939) വോട്ടുമാണ് എണ്ണുന്നത്. ഉച്ചയോടെ പഞ്ചായത്തുകളിലെ ഫലപ്രഖ്യാപനം പൂർത്തിയാകും വിധമാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.