 
പറവൂർ: ന്യൂഡെൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യവുമായി കേരള കർഷകസംഘം ധർണ നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം.പി. പത്രോസ് ഉദ്ഘാടനം ചെയ്തു. സംഘം ഏരിയ പ്രസിഡന്റ് എൻ.എ. അലി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, കെ.എ. വിദ്യാനന്ദൻ, കെ.ഡി. വേണുഗോപാൽ, എ.ബി. മനോജ്, എ.എ. പവിത്രൻ, എസ്. സന്ദീപ്, ജ്യോതി ദിനേശൻ, ടി.ജി. അനൂബ്, എം.എസ്. ശ്യാംകുമാർ എന്നിവർ സംസാരിച്ചു. ധർണക്ക് അഭിവാദ്യമർപ്പിച്ച് ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു, കെ.എസ്.കെ.ടിയു, മഹിളാ അസോസിയേഷൻ പ്രവർത്തകർ പ്രകടനം നടത്തി.