പറവൂർ: പള്ളിത്താഴത്തുള്ള എം.പി.ജെ നമ്പൂതിരി ആൻഡ് കമ്പനി എന്ന ചാർട്ടേഡ് അക്കൗണ്ട് സ്ഥാപനത്തിൽ ഞായറാഴ്ച രാത്രി മോഷണം. വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയവർ ഓഫീസിലെ സാധനങ്ങൾ വലിച്ചുവാരിയിട്ടു. 35,000 രൂപ അപഹരിച്ചു. സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽ രണ്ട് പേരുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പറവൂരിലെ രണ്ട് വീടുകളിലും ഒരു ക്ഷേത്രങ്ങളിലും മോഷണം നടന്നിരുന്നു.