nadakkavuroad
മാലിന്യക്കൂമ്പാരമായി.മാറിയ നടക്കാവ് റോഡ്

തൃപ്പൂണിത്തുറ: നടക്കാവ് മുളന്തുരുത്തി റോഡിനിരുവശവും കോണത്ത് പുഴയുടെ തീരവും മാലിന്യ നിക്ഷേപകേന്ദ്രമാക്കിയിട്ടും അധികൃതർ തിരഞ്ഞ് നോക്കുന്നില്ല. കുന്നുപോലെയായി മാലിന്യം. ചീഞ്ഞളിഞ്ഞ് മാലിന്യക്കൂനയിൽ നിന്ന് വമിക്കുന്ന ദുർഗന്ധം മൂലം ഇതുവഴി വാഹനത്തിൽപ്പോലും യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ്. രാപകൽ വ്യത്യാസമില്ലാതെയാണ് ആളുകൾ മാലിന്യം തള്ളുന്നത്. വലിയ വാഹനങ്ങളിലും മാലിന്യം തള്ളുന്നുണ്ട്.

ഇത്തരക്കാരെ പിടികൂടാൻ ഉദയംപേരൂർ പഞ്ചായത്ത് കാമറകൾ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇത് നടപ്പായില്ല. മുളന്തുരുത്തി, ഉദയംപേരൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്ത് നടക്കുന്ന മാലിന്യ നിക്ഷേപം തടയുവാൻ പഞ്ചായത്തുകൾ യോജിച്ചു തന്നെ നടപടികൾ സ്വീകരിക്കണം.