mc

കൊച്ചി: വീട്ടുജോലിക്കാരി ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ പുനരന്വേഷണം നടത്തണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ ആവശ്യപ്പെട്ടു. കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കേസിൽ ദുരൂഹതയുണ്ട്. ഫ്ളാറ്റുടമ 14 വയസുള്ള കുട്ടിയെ വീട്ടിൽ നിറുത്തി ജോലി ചെയ്യിപ്പിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതിയാണ്. അന്ന് ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഗാർഹിക തൊഴിലാളികളുടെ ജീവിതം സുരക്ഷിതമാക്കണമെന്നും ജോസഫൈൻ പറഞ്ഞു.