 
നെടുമ്പാശേരി: കാറിനു പിറകിൽ നായയെ കെട്ടിവലിച്ച ക്രൂരത മൊബൈലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയവഴി പുറംലോകത്തെ അറിയിച്ച കെ.എസ്. അഖിലിനെ സി.പി.എം മേയ്ക്കാട് നോർത്ത് ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ ഉപഹാരം നൽകി. എ.കെ. തോമസ്,ടി.വി. പ്രദീഷ്, കെ.ഐ. ബാബു, അമ്മിണി തങ്കപ്പൻ എന്നിവർ സംസാരിച്ചു. മേയ്ക്കാട് നോർത്ത് ബ്രാഞ്ച് അംഗവും കാൻകോർ കമ്പനി ജീവനക്കാരനുമായ ശെൽവന്റെ മകനാണ് അഖിൽ.