 
ആലുവ: ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ടൂറിസ്റ്റ് ബസിന്റെ ചില്ല് തകർത്ത നിലയിൽ. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രാത്രിയായാൽ സാമൂഹ്യ വിരുദ്ധരുടെ താവളമായി ബസ് സ്റ്റാന്റ് മാറിയതായി പരാതി ഉയർന്നിട്ടുണ്ട്. രാത്രിയിൽ ഇവിടെ മദ്യമാപനികളുടെ ശല്യവുമുണ്ട്. മദ്യപാനികൾ നേരത്തെ ബസ് സ്റ്റാന്റിൽ യാത്രക്കാർക്കായി നിർമ്മിച്ച സീറ്റുകൾ ചവിട്ടി ഒടിച്ചിരുന്നു.