 
കൊച്ചി: ഇടപ്പള്ളിയിൽ പ്രവാസിയുടെ വീട് വ്യാജരേഖകൾ ചമച്ച് തട്ടിയെടുക്കാൻ ശ്രമിച്ച ഭൂമാഫിയ സംഘത്തിലെ മൂന്നാം പ്രതിയായ വടക്കൻ പറവൂർ മന്നം വല്ലത്തുംപടി വീട്ടിൽ സിദ്ധിഖിനെ (27) കൊച്ചി കമ്മിഷ്ണറുടെ കീഴിലുള്ള പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
ഇടപ്പള്ളി കണ്ണന്തോടത്ത് റോഡിലെ വീട് തട്ടിച്ചെടുക്കാൻ ശ്രമിച്ച സംഭവത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടങ്ങളുണ്ടാക്കുകയും സി.സി.ടി.വി സംവിധാനം നശിപ്പിച്ച് ഹാർഡ് ഡിസ്ക് മോഷ്ടിക്കുകയും ചെയ്ത കേസിലാണ് സിദ്ധിഖ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. മോഷണക്കേസ് ഉൾപ്പടെ വേറെ കേസുകളിലും പ്രതിയാണ് സിദ്ധിഖ്.
കൃഷ്ണദേവ്, സജിത്ത്, മുനീർ, ഹരിലാൽ എന്നിവരാണ് നേരത്തേ അറസ്റ്റിലായവർ. കേസിൽ രണ്ടാം പ്രതിയുമാണ്. ഇവർ ഇതുവരെ അറസ്റ്റിലായിട്ടില്ല.
എറണാകുളം നഗരത്തിലെ സമാനമായ മൂന്ന് ഭൂമി തട്ടിപ്പ് കേസുകളിൽ ഈ സംഘത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.