ഏലൂർ: നഗരസഭയിൽ പോസ്റ്റൽ വോട്ടു ചെയ്യാൻ അവസരം ലഭിക്കാത്തതിനെതിരെ കൊവിഡ് ബാധിതരായ മൂന്ന് കുടുംബങ്ങളിലെ വോട്ടർമാർ കളക്ടർക്ക് പരാതി നൽകി.
ഡി.എം.ഒ. അംഗീകാരം നൽകി ജില്ലാ വരണാധികാരിയുടെ ഓഫീസിൽ നിന്നും കൃത്യസമയത്ത് ഏലൂർ നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന് ഔദ്യോഗിക അറിയിപ്പ് കിട്ടാത്തതാണ് പ്രശ്നമായത്.
മഞ്ഞുമ്മൽ പാരിയ്ക്കാപ്പിള്ളി വീട്ടിൽ മഹേഷ്, ഭാര്യ രേവതി , മഞ്ഞുമ്മൽ ഉഷാ ഭവനിൽ ആർ. സുനിൽകുമാറിന്റെ വീട്ടിലെ 5 കുടുംബാംഗങ്ങൾ, മഞ്ഞുമ്മൽ പ്രണവം വീട്ടിലെ നിജു, വിജയകുറുപ്പ് , രതീദേവി, സരോജിനി അമ്മ എന്നിവരാണ് പരാതി നൽകിയത്. ദേവസ്വം പാടം (26) വാർഡിലെ വോട്ടർമാരിണിവർ.
ബി.ജെ.പിയും ജില്ലാ കളക്ടർക്കും തിരഞ്ഞെടുപ്പിന് കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.