aeroplane

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ടിക്കറ്റ് പരിശോധനകൾ പൂർത്തിയാക്കായ 100ലേറെ യാത്രക്കാരെ കയറ്റാതെ കുവൈറ്റ് എയർലൈൻസ് വിമാനം പറന്നത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി.

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ആരോഗ്യപ്രവർത്തകരെ മാത്രം മടക്കിക്കൊണ്ടുവന്നാൽ മതിയെന്ന നിർദ്ദേശത്തെ തുടർന്നാണ് യാത്രക്കാരെ കയറ്റാതെ വിമാനം മടങ്ങിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കുവൈറ്റിൽ ഏർപ്പെടുത്താൻ പോകുന്ന പുതിയ തൊഴിൽ നയത്തിന്റെ ഭാഗമായാണ് ഇൗ നീക്കമെന്നാണ് ആരോപണം. കുവൈറ്റിൽ നിന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ യാത്രക്കാരുമായി എത്തിയ വിമാനമാണ് യാത്രക്കാരെ കയറ്റാതെ മടക്കിയത്.