dominic-kavungal
കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ആലുവ നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ നടത്തിയ ധർണ പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡൊമിനിക് കാവുങ്കൽ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യപിച്ച് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ആലുവ നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധി പ്രതിമയുടെ മുമ്പിൽ നടത്തിയ ധർണ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡൊമിനിക് കാവുങ്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ സെക്രട്ടറി ജിബു ആന്റണി, ബിജോയ് കല്ലൂക്കാരൻ, ജോയി കാച്ചപ്പിള്ളി, ഫ്രാൻസിസ് വേവുകാട്ട്, സന്തോഷ് ജോൺ, ജോയി പുതുശ്ശേരി, പ്രിൻസ് പോട്ടോക്കാരൻ, ലോയിഡ് പങ്കയത്ത്, പി.എൽ. ജോണി, ജോർജ് എം. പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.