congress
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് ആയവന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസ സമരം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് ആയവന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു.കാലാമ്പൂർ ചിറപ്പടി കവലയിൽ നടന്ന സമരം കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. കെ.എസ്‌.യു. ജനറൽ സെക്രട്ടറി ലിയോ റോയി,യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ ബിനിൽ മാത്യു ,സിബിൽ ജോൺ , ജിൻസ് ബെന്നി, ഗോകുൽ രാജേന്ദ്രൻ എന്നിവർ ഉപവാസം അനുഷ്ഠിച്ചു. കോൺഗ്രസ് ആയവന മണ്ഡലം പ്രസിഡന്റ് ജീമോൻ പോൾ, മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്,ഡി.സി.സി സെക്രട്ടറിമാരായ ഉല്ലാസ് തോമസ്, പി .എസ്. എം. സാദിഖ്, മുൻ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോട്ട്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ്,അഡ്വക്കേറ്റ് ജോജോ ജോസഫ് ,തുടങ്ങിയവർ സംസാരിച്ചു.സമാപന യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.