കാലടി: കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ മൺമറഞ്ഞ എട്ട് പ്രശസ്ത വ്യക്തിത്വങ്ങളെ അനുസ്മരിച്ചുകൊണ്ട് നടത്തുന്ന പ്രഭാഷണ പരമ്പര ഇന്ന് വൈകീട്ട് 5നു ലൈബ്രറിയിൽ നടക്കും. വൈസ് പ്രസിഡന്റ് എം.വി ജയപ്രകാശ് അദ്ധ്യക്ഷനാകും. അന്തരിച്ച പരിസ്ഥിതി പ്രവർത്തകൻ ഡോ.എസ് സീതാരാമൻ, ചലച്ചിത്രകാരൻ മലയാറ്റൂർ സുരേന്ദ്രൻ, കാർഷിക വിദഗ്ധൻ ആർ.ഹേലി, കഥാകാരൻ യു.എ ഖാദർ, കവി ലൂയീസ് പീറ്റർ, ഫുട്‌ബോൾ ഇതിഹാസം ഡിയാഗോ മറഡോണ,പ്രൊഫ.എൻ. കേശവൻ നമ്പൂതിരി എന്നിവരെ അനുസ്മരിക്കും.