ആലുവ: ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സംയുക്ത കർഷക സമിതി കുട്ടമശേരിയിൽ നടന്ന സായാഹ്ന ധർണ കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് തോപ്പിൽ അബു ഉദ്ഘാടനം ചെയ്തു. എം. മീതിയൻ പിള്ള (എ.ഐ.കെ.എഫ്) അദ്ധ്യക്ഷത വഹിച്ചു. വിവിധ കർഷക സംഘടനാ നേതാക്കളായ വി.എ. മൻമഥൻ, അബൂബക്കർ ചെന്താര, പി.പി.സാജു, കെ.എ. രമേശ്, മുജീബ്, അജിത് കുമാർ, മോഹനൻ തുടങ്ങിയവർ സംസാരിച്ചു.