അങ്കമാലി: ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരള കർഷകസംഘം അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലിയിൽ പ്രകടനവും ഐക്യദാർഢ്യ സത്യാഗ്രഹവും നടന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പുഷ്പദാസ് ഐക്യദാർഢ്യ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.ഏരിയാ സെക്രട്ടറി ജീമോൻ കുര്യൻ അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറ അഡ്വ. കെ.കെ.ഷിബു, ജില്ലാ കമ്മിറ്റി അംഗം പി.ജെ. വർഗ്ഗീസ്, പി.വി.മോഹനൻ, കെ.കെ.ഗോപി. അഡ്വ.ബിബിൻ വർഗ്ഗീസ്, രാജു അമ്പാട്ട്, എം.ജെ.ബേബി തുടങ്ങിയവർ പ്രസംഗിച്ചു.