കൊച്ചി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റി, കോർപറേഷൻ വാർഡുകളിലെ പോസ്റ്റൽ വോട്ടുകൾ എണ്ണാനുള്ള ചുമതല അതത് വരണാധികാരികൾക്കാണ്. ഓരോതലത്തിലും ലഭിക്കുന്ന മറ്റ് തലങ്ങളിലെ പോസ്റ്റൽ വോട്ടുകൾ രാവിലെ 8 ന് മുമ്പായി ബന്ധപ്പെട്ട വരണാധികാരികൾക്ക് എത്തിച്ചു നൽകണം. വോട്ട് എണ്ണൽ ആരംഭിച്ചശേഷം വരണാധികാരികൾക്ക് ലഭിക്കുന്ന കവറുകൾ തുറക്കില്ല. ലഭിച്ച സമയം രേഖപ്പെടുത്തി അവ സുരക്ഷിത വലിപ്പുകളിൽ സൂക്ഷിക്കും.