 
അങ്കമാലി:ഡിവൈ.എഫ്.ഐ പാലിശ്ശേരി മേഖലാ സെക്രട്ടറിക്കുനേരെ ആക്രമശ്രമം.കഴിഞ്ഞ ദിവസം പാലിശ്ശേരിയിൽ വീടിനുസമീപത്തു വച്ച് ഒമിനി വാനിലെത്തിയ സംഘമാണ് റോജിസ് മുണ്ടപ്ലാക്കലിനെ നേരെ ആക്രമണശ്രമം നടത്തിയത്.അയൽ വാസികൾ ഓടി എത്തിയതോടെ സംഘം പിൻമാറുകയായിരുന്നു.പൊലീസ് നടത്തിയ പരിശോധനയിൽ ലിൻസൺ മഞ്ഞളി എന്നയാളുടെ വീട്ടിൽ നിന്നും ആക്രമിക്കാനെത്തിയ ഒമിനി വാനും മാരകായുദ്ധങ്ങളും കണ്ടെടുത്തു. പൊലീസ് കേസെടുത്തു.സെക്രട്ടറിക്കു നേരെ ആക്രമണശ്രമം നടത്തിയതിൽ പ്രതിഷേധിച്ച് പാലിശ്ശേരിയിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.