 
കിഴക്കമ്പലം: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുന്നോടിയായി നാട്ടുകാരുടെ മുൻകരുതലും, സുരക്ഷയും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി കുന്നത്തുനാട് പൊലീസ് കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട്, കാവുങ്ങൽപ്പറമ്പ്, കിഴക്കമ്പലം എന്നിവിടങ്ങളിലാണ് റൂട്ട് മാർച്ച് നടത്തി. തിരഞ്ഞെടുപ്പ് ദിവസം നടന്ന അനിഷ്ട സംഭവങ്ങളെ മുൻ നിർത്തിയാണ് മാർച്ച്. പൊലീസ് ഇൻസ്പെക്ടർ വി.ടി. ഷാജൻ നേതൃത്വം നല്കി. എസ്.ഐമാരായ കെ.ടി.ഷൈജൻ, രവി ജോർജ്, ഒ.വി ഷാജൻ, സുനിൽകുമാർ, എന്നിവർ മാർച്ച് നയിച്ചു. ഇന്ന് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് 100 ലധികം പൊലീസ് സംഘത്തെയാണ് വിവിധ മേഖലകളിൽ വിന്യസിക്കുന്നത്. വിജയിക്കുന്ന സ്ഥാനാർത്ഥികളുടെ ആഹ്ളാദ പ്രകടനങ്ങൾക്ക് വൈകിട്ട് 6 വരെ മാത്രമാണ് അനുമതിയുള്ളത്. മൈക്ക് ഉപയോഗിക്കുന്നവർ മുൻകൂർ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്നും പൊലീസ് അറിയിച്ചു.