കിഴക്കമ്പലം: തിരഞ്ഞെടുപ്പിന്റെ മറവിൽ ബാവപ്പടി പാടശേഖരം മണ്ണിട്ടു നികത്തുന്നെന്ന് പരാതി. ഒരേ സമയം ലോഡ് കണക്കിന് മണ്ണടിക്കാതെ രാത്രികളിൽ ആസൂത്രിതമായാണ് പാടം നികത്തൽ. കഴിഞ്ഞ രാത്രിയിലും ഇത്തരത്തിൽ പാടശേഖരം മണ്ണിട്ട് നികത്തിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ വില്ലേജ്, കൃഷിഭവൻ എന്നിവിടങ്ങളിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.