അങ്കമാലി:കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് അങ്കമാലി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ സായാഹ്ന സദസ് സംഘടിപ്പിച്ചു. റോജി എം. ജോൺഎം.എൽ. എ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ.എസ്.ഷാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി. പോളി ,മുൻ ജില്ലാ പഞ്ചായത്തംഗം സാംസൺ ചാക്കോ, കെ.വി. മുരളി, ഡി.സി.സി സെക്രട്ടറിമാരായ പി.വി. ജോസ്, കെ.പി. ബേബി. മാത്യു തോമസ്, പി.വി. സജീവൻ, ചന്ദ്രശേഖര വാര്യർ, ഷൈജോ പറമ്പി, മണ്ഡലം പ്രസിഡന്റുമാരായ ആന്റു മാവേലി, ഏല്യാസ് കെ. തരിയൻ. എം.പി. നാരായണൻ എന്നിവർ സന്നിഹിതരായി.