കൊച്ചി: ഇന്ധനവില വർദ്ധനവ് പിൻവലിക്കണമെന്ന് ജില്ല ഉപഭോക്തൃ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അടിക്കടിയുള്ള വർദ്ധനവ് സാധാരണക്കാരുടെ കുടുംബബഡ്ജറ്റിന്റെ താളം തെറ്റിച്ചിരിക്കുകയാണ്.ഒരു സിലിണ്ടറിന് 701 രൂപയാണ് ഇപ്പോൾ നൽകേണ്ടത്. ജനങ്ങൾ സമരവുമായി തെരുവിലിറങ്ങാൻ നിർബന്ധിതരാവുമെന്ന് ജനറൽ സെക്രട്ടറി റോയ് തെക്കൻ പറഞ്ഞു.