കൊച്ചി: നുവാൽസിൽ 'ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങൾ സഹകരണ മേഖലയ്ക്കുള്ള ബാങ്കിംഗ് ലൈസൻസ്' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദേശീയ വെബിനാർ 19 ന് നടക്കും. ബാങ്കിംഗ് മേഖലയിലെ വിദഗ്ദ്ധരായ മുൻ യൂണിയൻ ബാങ്ക് ചീഫ് മാനേജിങ് ഡയറക്ടർ ഡോ. ചെറിയാൻ വർഗീസ് , മുംബൈ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ എസ് ആദികേശവൻ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മുൻ ചീഫ് മാനേജർ വെങ്കട്ടരാമൻ സുബ്രമണ്യൻ എന്നിവർ പ്രഭാഷണം നടത്തും. വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അധ്യക്ഷത വഹിക്കും.