കൊച്ചി: പള്ളുരുത്തി പോസ്റ്റ് ഓഫീസിൽ നിന്നും തപാൽ ബാലറ്റ് വിതരണത്തിൽ നടന്ന തിരിമറികൾക്കെതിരെ വി ഫോർ കൊച്ചി പ്രവർത്തകർ നിൽപ്പ് സമരം നടത്തി. നിൽപ്പ് സമരം വി ഫോർ കൊച്ചി കോർഡിനേറ്റർ ഓസ്റ്റിൻ ഭ്രൂസ് ഉദ്ഘാടനം ചെയ്തു.
പള്ളുരുത്തി പോസ്റ്റ് ഓഫീസിൽ വന്നതിൽ 300 ഓളം തപാൽ ബാലറ്റുകൾ 270 എണ്ണം വിതരണം ചെയ്‌തെന്നത് വസ്തുതാ വിരുദ്ധമാണ്. കൂടാതെ മറ്റു പോസ്റ്റ് ഓഫീസുകൾ വഴിയും തിരിമറി നടത്തിയിട്ടുണ്ട്. ഇതിനെതിരെ പോസ്റ്റ് ഓഫീസ് അധികൃതർക്കും പൊലീസിലും പരാതി നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥികളായിരുന്ന ലത ടീച്ചർ, ബെന്നി ജോർജ്, അഡ്വ.ജൂലി ജയ, വിജേഷ് വേണു ഗോപാൽ, ജോൺസൺ, വിൽഫ്രഡ് മാനുവൽ, അലക്‌സാണ്ടർ ഷാജു എന്നിവർ പ്രസംഗിച്ചു