 
ഉദയംപേരൂർ: ഉദയംപേരൂരിന്റെ വിവിധ പ്രദേശങ്ങളിലെ ആരാധനാലയങ്ങളിലും, വീടുകളിലും മോഷണങ്ങൾ പതിവായത് ജനങ്ങളിൽ ഭീതിപരത്തുന്നു. ശക്തമായ നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും പൊലീസ് നൈറ്റ് പട്രോളിംങ്ങ് ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഉദയംപേരൂർ പുല്ലുകാട്ട് വെളിയിൽ ശ്രദ്ധക്ഷണിക്കൽ സമരം നടത്തി. മുൻ മന്ത്രി കെ .ബാബു ഉദ്ഘാടനം ചെയ്ത യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി ബാരിഷ് വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജൂബൻ ജോൺ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സാജു പൊങ്ങലായി, മണ്ഡലം കോൺഗ്രസ്സ് നേതാക്കളായ സി.പി.സുനിൽകുമാർ, ബെന്നി എബ്രഹാം, സ്മിത രാജേഷ്, പ്രവീൺരാജ്, സുനിൽ രാജപ്പൻ, സുജിത്ത് സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.