ഏലൂർ: ഫാക്ട് എംപ്ലോയീസ് കോൺഗ്രസ് ഐ.എൻ.ടി.യു.സി യുടെ സ്ഥാപക നേതാവായിരുന്ന ബി. ശശിധരന്റെ നിര്യാണത്തിൽ ഫാക്ട് ടൈം ഗേറ്റിൽ അനുസ്മരണ യോഗം നടത്തി .
വർക്കിംഗ് പ്രസിഡണ്ട് ടി.എം സഹീർ അധ്യക്ഷത വഹിച്ചു. വി.എ .നാസർ, പ്രസിഡന്റ് കെ.മുരളീധരൻ എം.പി, എഫ്.ഡബ്ല്യു.ഒ.പ്രസിഡന്റ് എം.പ്രേമചന്ദ്രൻ എം.പി, മുൻ ജനറൽ സെക്രട്ടറി ദേവസികുട്ടി പടയാട്ടിൽ, എഫ്.ഇ.എ. വർക്കിങ് പ്രസിഡൻറ് പി എസ് അഷറഫ് , എഫ്. ഡബ്ല്യു.യു .സെക്രട്ടറി പി.വി .ജോസ് ,എഫ് ഡബ്ല്യു .ഒ.സെക്രട്ടറി ജനറൽ ജോർജ് തോമസ്, ബി.എം.എസ് വർക്കിംഗ് പ്രസിഡണ്ട് ശിവശങ്കരൻ യു.സി.ഡബ്ല്യു.സി ജനറൽ സെക്രട്ടറി പി.എം അയ്യൂബ്, സെക്രട്ടറി അലി കുഞ്ഞ്, എഫ് ഇ.എ.ജനറൽ സെക്രട്ടറി എം.എം ജബ്ബാർ, സാജു വർഗീസ് തുടങ്ങിയവർ സംസാരിച്ചു