 
മൂവാറ്റുപുഴ: കർഷക ദ്രോഹനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഡൽഹിയിൽ നടത്തുന്ന സമരത്തിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് സമരം. വൻകിട കോർപ്പറേറ്റുകൾക്കുവേണ്ടി മാത്രം ഭരണം നടത്തുന്ന ബി.ജെ.പി. ജനങ്ങളെ പ്രത്യേകിച്ച് കർഷകരെ വെല്ലുവിളിക്കുന്ന സമീപനം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം . മൂവാറ്റുപുഴ പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന സത്യാഗ്രഹം മുൻ എം.പി. കെ.ഫ്രാൻസിസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജോളി നെടുങ്കല്ലേൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് വള്ളമറ്റം, വിൻസെന്റ് ജോസഫ്, ടോമി പാലമല, കെ.എം. ജോർജ്, റബ്ബി ജോസ്, എ.യു. വർക്കി, തങ്കച്ചൻ കുന്നത്ത്, സി.വി. ജോയി, പി.എം. ബേബി, സജി ചാക്കോ, ജോമി ജോൺ, ഇമ്മാനുവൽ മാതേക്കൽ, സേവി പൂവൻ എന്നിവർ സംസാരിച്ചു.