 
കൊച്ചി : തമിഴ്നാട് സ്വദേശിനി കുമാരി വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെടുന്നതിന് ഇടയിൽ താഴെവീണ് മരിച്ച സംഭവത്തിലെ പൊലീസ് അനാസ്ഥക്കെതിരെ ബിജെപി ദേശീയ വനിതാ കമ്മീഷന് പരാതി നൽകി. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാതെ കേസ് തേച്ചു മാച്ചു കളയുന്നതിനു ശ്രമം നടക്കുന്നതായി സംശയിക്കുന്നു. അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കണം.
ബിജെപി ജില്ല അധ്യക്ഷൻ എസ്. ജയകൃഷ്ണൻ അയച്ച പരാതിയിൽ ആവശ്യപ്പെട്ടു പൊലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് തുടർച്ചയായി മൂന്നാം ദിവസവും ബിജെപി പ്രതിഷേധ ധർണ്ണ നടത്തി. എറണാകുളം മണ്ഡലം പ്രസിഡണ്ട് പി. ജി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല അധ്യക്ഷൻ എസ്. ജയകൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു.
ഇടതു വലതു മുന്നണികൾ, കൊച്ചിയെ രക്ഷിക്കാൻ ഉദിച്ചുയർന്ന ജനകീയ കൂട്ടായ്മകൾ, സാംസ്കാരിക നായകന്മാർ, ബുദ്ധിജീവികൾ, മനുഷ്യാവകാശപ്രവർത്തകർ എന്നിവർ നടത്തുന്ന മൗനം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ ഉടനീളം അട്ടിമറി ശ്രമങ്ങൾ നടന്നതായി മനസ്സിലാക്കുന്നു.
ബിജെപി നേതാക്കളായ ലേഖനായിക്, പ്രമോദ് മോനപ്പിള്ളി, വർഗീസ് കുര്യൻ ലതിക ഭഗവത്, അരുൺ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.