കൊച്ചി: നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ കർഷകനിയമം രാജ്യത്തെ കർഷകർക്ക് സഹായകരമാണെന്ന് പ്രകൃതിസംരക്ഷണവേദി. കർഷകരെ ഇടനിലക്കാരുടെ ചൂഷണത്തിൽനിന്നു രക്ഷിക്കാനാണ് ഈ നിയമം. സമരംചെയ്യുന്ന കർഷകർ ഇടനില മുതലാളിമാരുടെ പിടിയിൽ നിന്ന് മോചിതരാകണമെന്നും പ്രകൃതിസംരക്ഷണവേദി ആവശ്യപ്പെട്ടു. കാർഷിക നിയമം കർഷക രക്ഷയ്ക്ക് എന്നമുദ്രാവാക്യവുമായി പ്രകൃതിസംരക്ഷണവേദി നേതൃത്ത്വത്തിൽ തിരുമല വാഴ തോട്ടത്തിൽ കൂട്ടായ്മയും സംഘടിപ്പിച്ചു. കർഷകനായ സോമനാഥപ്രഭു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഏലൂർ ഗോപിനാഥ്, നവീൻചന്ദ്ര ഷേണായി, ഗോപിനാഥ് കമ്മത്ത്, പി. വി.ശശി എടവനക്കാട്, കെ.എസ്.ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.