വൈപ്പിൻ: മുനമ്പം ഫിഷിംഗ് ഹാർബറിലെ ടോൾ പിരിവുകാർക്കെതിരെ മത്സ്യബന്ധന മേഖലയിൽ പ്രതിഷേധം. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ ടോൾ പിരിവിനായി നിയന്ത്രണമില്ലാതെ ഹാർബറിനകത്തേക്ക് വാഹനങ്ങൾ കയറ്റി വിടുന്നുവെന്നാണ് ആക്ഷേപം. അണുനശീകരണത്തിനായി തളിക്കുന്ന മരുന്നിന് 100 രൂപ മുതൽ 150 രൂപ വരെ ഈടാക്കുന്നുണ്ട്. മരുന്നിന്റെ ഗുണനിലവാരത്തെക്കുറിച്ചും ആക്ഷേപമുണ്ട്.

ടോൾപിരിവ് കരാർ എടുത്തിരിക്കുന്നവർക്ക് ഹാർബറിന്റെ ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥൻമാരുടെ ഒത്താശയുണ്ടെന്ന് മത്സ്യമേഖലയിലുള്ളവർ ആരോപിക്കുന്നു. ടോൾ എജൻസിക്കെതിരെ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും പരാതി നൽകുമെന്ന് ഇവർ പറഞ്ഞു.