krishnan-dhaya-
ടി.ജെ. കൃഷ്ണനെ കേരള ബ്രാഹ്മണസഭ പറവൂർ ഉപസഭ പ്രസിഡന്റ് കെ.ആർ. ചന്ദ്രൻ പൊന്നാട അണിയിച്ച് അനുമോദിക്കുന്നു.

പറവൂർ: കാറിൽ കെട്ടിവലിച്ചശേഷം ഉപേക്ഷിച്ച നായയെ രക്ഷപെടുത്തി വീട്ടിൽ പരിചരിക്കുന്ന ദയ വൈസ് പ്രസിഡന്റ് ടി.ജെ. കൃഷ്ണനെ കേരള ബ്രാഹ്മണസഭ അനുമോദിച്ചു. പറവൂർ ഉപസഭ പ്രസിഡന്റ് കെ.ആർ. ചന്ദ്രൻ പൊന്നാടഅണിയിച്ചു. വൈസ് പ്രസിഡന്റ് പരശുരാമ അയ്യർ, സെക്രട്ടറി പരമേശ്വരൻ, ട്രഷറർ മുരളി, എം.കെ. നാരായണൻ എന്നിവർ പങ്കെടുത്തു. പറവൂർ ഉപസഭ യുവജനവിഭാഗം പ്രസിഡന്റാണ് ടി.ജെ. കൃഷ്ണൻ.