 
അങ്കമാലി: നഗരസഭയുടെ ചരിത്രത്തിലാദ്യമായി ഒരു സ്വതന്ത്ര സ്ഥാനാർത്ഥി തുടർച്ചയായി 4ാം തവണയും വിജയിച്ചു. ഒൻപതാം വാർഡിൽ നിന്നും മത്സരിച്ചാണ് ഇത്തവണ വിജയിച്ചത്. ഇത്തവണ ത്രികോണ മത്സരത്തിൽ കഴിഞ്ഞ ടേമിൽ ചെയർപേഴ്‌സൺ ആയിരുന്ന എം.എ.ഗ്രേസിയേയും, 2010 നേരിട്ടുള്ള മത്സരത്തിൽ തോല്പിച്ച കോൺഗ്രസിലെ ഷാന്റൊ പടയാട്ടിലിനേയുമാണ് വിത്സൻ മുണ്ടാടൻ തോല്പിച്ചത്. ഒൻപത് ,18 വാർഡുകളിലായി മാറി മാറിയായിരുന്നു മത്സരം. ആദ്യ മത്സരം മുതൽ തനിക്കു വേണ്ടി പ്രവർത്തിച്ചവരിൽ മരിച്ചു പോയവരുടെ ഫോട്ടോയുടെ മാലയണിഞ്ഞായിരുന്നു വിത്സൻ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയത്.