 
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ വർഷങ്ങൾക്കുശേഷം എൽ.ഡി.എഫ് പിടിച്ചെടുത്തു.എട്ടര വർഷമായി യു.ഡി.എഫ് ഭരണത്തിലിരുന്ന കൂത്താട്ടുകുളം നഗരസഭയാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. ആകെയുള്ള 25 സീറ്റിൽ 13 എണ്ണത്തിൽ എൽ.ഡി.എഫ് വിജയിച്ചപ്പോൾ യു.ഡി.എഫിന് പതിനൊന്നിൽ ഒതുങ്ങേണ്ടി വന്നു.
പത്തൊമ്പതാം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥി വിജയിയായി.
എൽ.ഡി.എഫ് വിജയികൾ: ഡിവിഷൻ1 ജിഷ രഞ്ജിത്ത്, ഡിവിഷൻ 8 ഷിബി ബേബി, ഡിവിഷൻ 9 അനിൽ കരുണാകരൻ, 10 സുമ വിശ്വംഭരൻ,ഡിവിഷൻ 14 ജിജി ഷാനവാസ്, ഡിവിഷൻ 15 കല രാജു, ഡിവിഷൻ16 സന്ധ്യ,ഡിവിഷൻ 17 അംബിക രാജേന്ദ്രൻ, ഡിവിഷൻ 18 ലില്ലി സണ്ണി,ഡിവിഷൻ 20 റോബിൻ ജോൺവൻനിലം,ഡിവിഷൻ 22 സണ്ണി കുര്യാക്കോസ്, ഡിവിഷൻ 23 വിജയ ശിവൻ, ഡിവിഷൻ 24 ഷാമോൾ സുനിൽ എന്നിവരും.
യു.ഡി.എഫ് വിജയികൾ ഡിവിഷൻ: 2ജിജോ. ടി.ബേബി, ഡിവിഷൻ ഡിവിഷൻ 3 ലിസി ജോസ്,ഡിവിഷൻ 4 മരിയ ഗൊരേത്തി ,ഡിവിഷൻ 5 ബേബി ജോൺ കീരാംതടം,ഡിവിഷൻ 6 സിബി കൊട്ടാരം ,ഡിവിഷൻ7 ജോൺ എബ്രാഹം (റോയി), ഡിവിഷൻ 11 പ്രിൻസ് പോൾ ജോൺ,ഡിവിഷൻ 12 ബോബൻ വർഗ്ഗീസ്, ഡിവിഷൻ 13 സി.എ.തങ്കച്ചൻ,ഡിവിഷൻ 21 പി.സി.ഭാസ്കരൻ,ഡിവിഷൻ 25 സാറാ.ടി.എസ്, എന്നിവരും ഡിവിഷൻ 19ൽ സ്വതന്ത്രനായി മത്സരിച്ച പി.ജി.സുനിൽകുമാറുമാണ് വിജയിച്ചത്.ഏറ്റവും ശ്രദ്ധേയമായ മത്സരം ഡിവിഷൻ 19ൽ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റിനെ പരാജയപ്പെടുത്തി സ്വതന്ത്രൻ ജയിച്ചതാണ്.