മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് നിലനിർത്തി . 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ 7 ഡിവിഷൻ യു.ഡി.എഫിനും 6ഡിവിഷൻ എൽ.ഡി.എഫിനും ലഭിച്ചു . കോൺഗ്രസ് 5, കേരള കോൺഗ്രസ് ( ജോസഫ്) 2, സി.പി.എം. 4, സി.പി.ഐ 2 , എൽ ഡി.എഫ് സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില . ബ്ലോക്ക് പ‌ഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തിയപ്പോഴും ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിച്ച യു.ഡി.എഫിന്റെ പ്രമുഖരുടെ തോൽവി യു.ഡി.എഫിന് കനത്ത അഘാതമായി. മഞ്ഞള്ളൂർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളികുന്നേൽ ആരക്കുഴ ഡിവിഷനിലും, മുസ്ലീം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി എം.എം.സീതി മുളവൂർ ഡിവിഷനിലും , കോൺഗ്രസ് പായിപ്ര മണ്ഡലം പ്രസിഡന്റ് കെ.കെ.ഉമ്മർ പായിപ്ര ഡിവിഷനിലും പരാജയപ്പെട്ടത് തിരച്ചടിയായി. ബ്ലോക്ക് പ‌ഞ്ചായത്ത് ഡിവിഷനിലേക്ക് ലീഗ് മത്സരിച്ച രണ്ട് സിറ്റിലും പരാജയപ്പെട്ടു. ബി.ജെ.പി ക്കും ബ്ലോക്ക് ഡിവിഷനിൽ കാര്യമായ സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞില്ല. കേരള കോൺഗ്രസ് ജോസഫ്, ജേക്കബ് പരസ്പരം മത്സരിച്ച ആയവന ഡിവിഷനിൽ സി.പി.ഐയിലെ ഷിവാഗോ തോമസാമ് വിജയിച്ചത്.