മൂവാറ്റുപുഴ: ആറ് പതിറ്റാണ്ടിനു ശേഷം മൂവാറ്റുപുഴ നഗരസഭ ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു. 28 വാർഡുകളുള്ള നഗരസഭയിൽ 13 വാർഡുകളിൽ വിജയിച്ചാണ് യു.ഡി.എഫ് അധികാരം പിടിച്ചെടുത്തത്. യു.ഡി.എഫിൽ കോൺഗ്രസ്10, ലീഗ് 2, കേരള കോൺഗ്രസ് ( ജോസഫ്) 1,എൽ.ഡി.എഫ്ൽ സിപിഎം 5, സി.പി.ഐ 4, ബി ജെ പിക്ക് സ്വതന്ത്രനടക്കം 3, കോൺഗ്രസ് വിമതൻ 1, എന്നിങ്ങനെയാണ കഷിനില. സ്ഥനാർത്ഥി നിർണ്ണയ വേളയിൽ യു.ഡി.എഫിൽ വിമതരടക്കം രംഗത്ത് വന്നെങ്കിലും ഭരണം തിരിച്ചു പിടിക്കാനായത് യു.ഡി.എഫിന് നേട്ടമായി . നഗരസഭ അഞ്ചാം വാർഡിൽ എൽ ഡി എഫ് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് തുല്യവോട്ട് ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ സി.പി.ഐയിലെ പി.വി.രാധാകൃഷ്ണൻ വിജയിച്ചു. 11-ാം വാർഡിൽ പോസ്റ്റൽ വോട്ട് എണ്ണിതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന ഒരു മണിക്കൂറോളം വോട്ടെണ്ണൽ തടസപ്പെട്ടു. പ്രമുഖരുടെ തോൽവി മുന്നണികൾക്ക് നാണക്കേടായി. കോൺഗ്രസിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായ പി.എസ്.സലിം ഹാജി,16-ാം വാർഡിലും , മുൻ നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ ഏഴാം വാർഡിലും , എൽ.ഡി.എഫ് ചെയർമാൻ സ്ഥാനാർത്ഥി യു.ആർ. ബാബു 21-ാം വാർഡിലും, ബി..ജെ.പിയിലെ നിലവിലെ കൗൺസിലർ പി.പ്രേംചന്ദ് 26-ാം വാർഡിലും , ലീഗ് റിബലായി മത്സരിച്ച മുൻ കൗൺസിലർ സി.എം.ഷുക്കൂർ 9-ാം വാർഡിലും കേരള കോൺഗ്രസ് - കോൺഗ്രസ് പരസ്പരം ഏറ്റുമുട്ടിയ 14-ാം വാർഡിലും കേരള കോൺഗ്രസ് ജോസഫിലെ വത്സല പൗലോസിന്റേയും , 10-ാം വാർഡിൽ മുൻ കൗൺസിലർ ഷൈല അബ്ദുള്ളയുടെ തോൽവിയും മുന്നണികൾക്ക് തിരിച്ചടിയായി. യു. ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാലാം വാർഡിൽ മത്സരിച്ച വെൽഫെയർ പാർടിയുടെ ഐഷ ബീവി കാസിം പരാജയപ്പെട്ടു.