ammini1

കൊച്ചി: യു.ഡി.എഫും എൽ.ഡി.എഫും ഒന്നിച്ച് പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി തോറ്റു. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് കുമ്മനോട് വാർഡിലാണ് രണ്ടു മുന്നണികളും പിന്തുണച്ച സ്വതന്ത്ര അമ്മിണി രാഘവൻ തോറ്റത്. ട്വന്റി 20യുടെ ശ്രീഷ പി.ഡിയാണ് ജയിച്ചത്. ശ്രീഷ 808 ഉം അമ്മിണി 658 ഉം വോട്ട് നേടി. ബി.ജെ.പിയുടെ അഞ്ജു രാജീവിന് കിട്ടിയത് 89 വോട്ട്.

അമ്മിണി തങ്ങളുടെ സ്ഥാനാർത്ഥിയാണെന്ന് ഇരു മുന്നണികളും പോസ്റ്റർ പതിച്ച് പ്രചാരണം നടത്തിയത് കൗതുകം സൃഷ്ടിച്ചിരുന്നു. ട്വന്റി 20യെ തോൽപ്പിക്കാനാണ് രണ്ടു മുന്നണികളും ശ്രമിച്ചത്. ട്വന്റി 20ക്ക് പിന്നിൽ പ്രവർത്തിക്കുന്ന കിറ്റെക്സ് അന്ന ഗ്രൂപ്പ് സ്ഥാപനത്തിലെ ജീവനക്കാർ വോട്ടു ചെയ്യാനെത്തിയപ്പോൾ ആക്രമിച്ചോടിക്കാൻ ശ്രമിച്ചതും കുമ്മനോട്ടെ വാർഡിലായിരുന്നു.