ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പത്തുവർഷത്തിനുശേഷം തിരിച്ചുപിടിച്ചു. 21 അംഗ ഭരണസമിതിയിൽ 13 സീറ്റാണ് എൽ.ഡി.എഫ് നേടിയത്. യു.ഡി.എഫ് എട്ടുസീറ്റ് നേടിയപ്പോൾ എൻ.ഡി.എക്ക് സീറ്റൊന്നുമില്ല. കോൺഗ്രസിന്റെ സി.യു. യൂസഫ്, കെ.എ. മായിൻ തുടങ്ങിയവരെല്ലാം പരാജയപ്പെട്ടു.

യു.ഡി.എഫിന്റെ കുത്തകസീറ്രായിരുന്ന 18ൽ എൽ.ഡി.എഫിലെ അഫ്സൽ കുഞ്ഞുമോൻ 539 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയംനേടി. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്.

വിജയികൾ വാർഡ്, പേര്, മുന്നണി, ഭൂരിപക്ഷം ക്രമത്തിൽ: 1. റഹ്മത്ത് ജെയ്‌സൽ (എൽ.ഡി.എഫ്. 160), 2. ജസീന്ത ബാബു (യു.ഡി.എഫ്. 23), 3. ഷൈനി (യു.ഡി.എഫ്. 136), 4. ഷെബീർ (യു.ഡി.എഫ്. 55), 5. എം.എ. അബ്ദുൾ ഖാദർ (എൽ.ഡി.എഫ്. 500), 6. ഫെസീന (യു.ഡി.എഫ്. 174), 7. ഹസീന ഹംസ (യു.ഡി.എഫ്. 41), 8. അബ്ദുൾ കരീം (യു.ഡി.എഫ്. 134), 9. സുമയ്യ സത്താർ (എൽ.ഡി.എഫ്. 73), 10. എം.എ. നൗഷാദ് (എൽ.ഡി.എഫ്. 451), 11. അസ്മ ഹംസ (എൽ.ഡി.എഫ്. 359), 12. എം.എ. അജീഷ് (എൽ.ഡി.എഫ്. 62), 13. സി.എച്ച്. ബഷീർ (എൽ.ഡി.എഫ്. 138), 14. എ.എസ്.കെ. അബ്ദുൾ സലീം (എൽ.ഡി.എഫ്. 254), 15. സി.കെ. ലിജി (എൽ.ഡി.എഫ്. 56), 16. അംബിക (യു.ഡി.എഫ്. 44), 17. ജാസ്മിൻ മുഹമ്മദ് (യു.ഡി.എഫ്. 402), 18. അഫ്‌സൽ കുഞ്ഞുമോൻ (എൽ.ഡി.എഫ്. 538), 19. പ്രീജ കുഞ്ഞുമോൻ (എൽ.ഡി.എഫ്. 172), 20. ഷിബു പള്ളിക്കുടി (എൽ.ഡി.എഫ്. 414), 21. സ്വപ്‌ന ഉണ്ണി (എൽ.ഡി.എഫ്. 249).