കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിൽ കോൺഗ്രസ് വിമതന് അട്ടിമറി വിജയം. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് രംഗത്തെത്തിയ എം.വി ജോണിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയേക്കാൾ 156 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇവിടെ സി.പി.എം സ്വതന്ത്രൻ മൂന്നാം സ്ഥാനത്തേയ്ക്ക് മാറി. അവസാനം വരെ യു.ഡി.എഫ് പൂതൃക്ക വെസ്റ്റ് വാർഡിൽ സീറ്റ് വാഗ്ദാനം നല്കി ഒടുവിൽ സി.എ യോഹന്നാന് നല്കി പിന്മാറുകയായിരുന്നു. ഇതോട‌െയാണ് സ്വതന്ത്രനായത്.