കോലഞ്ചേരി: വടവുകോട് ബ്ളോക്ക് ഭരണം തുലാസിലായി. യു.ഡി.എഫ്, എൽ.ഡി.എഫിനൊപ്പം ചേർന്നാൽ മാത്രമാണ് മുന്നണി ഭരണം സാദ്ധ്യമാകൂ.13 സീറ്റുള്ള ഇവിടെ 5 സീറ്റ് ട്വന്റി20 യും, യു.ഡി.എഫും പങ്കിട്ടു , 3 സീറ്റ് എൽ.ഡി.എഫും നേടി. ട്വന്റിക്കൊപ്പം മുന്നണികൾ ചേർന്നുള്ള ഭരണം ഉണ്ടാകില്ല. പ്രസിഡന്റ് സ്ഥാനം ജനറൽ സംവരണമായ ഇവിടെ യു.ഡി.എഫിലെ മുൻ കുന്നത്താനാട് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ അശോകൻ മാത്രമാണ് ജനറൽ സംവരണ വാർഡിൽ നിന്നും ജയിച്ചു വന്നത് മറ്റ് നാല് പേരും വനിത സംവരണ വാർഡിലെ വിജയികളാണ്. മുന്നണികൾ ധാരണയായാൽ പ്രസിഡന്റു സ്ഥാനം പങ്കിട്ടെടുക്കുന്ന രീതിയും പരീക്ഷിച്ചേക്കാം.